SignIn
Kerala Kaumudi Online
Friday, 23 October 2026 5.46 AM IST

നഗരത്തിൽ മാത്രം 50 സ്പാകൾ; പൂട്ടിടാൻ പൊലീസ് പിന്നാലെ...

s

തൃശൂർ: നഗരത്തിൽ പ്രവർത്തിക്കുന്നത് 50ഓളം സ്പാകൾ. തിരുവനന്തപുരത്തെ സ്പായിലെ പീഡനവുമായി ബന്ധപ്പെട്ട് തൃശൂരിലെ അമ്പതോളം സ്പാകളിൽ പൊലീസ് റെയ്ഡ് നടത്തിയെങ്കിലും നെടുപുഴ സ്റ്റേഷൻ പരിധിയിലെ വലിയാലുക്കലുള്ള സ്പാക്കെതിരെ മാത്രമേ കേസെടുക്കാനായുള്ളൂ. തൃശൂർ ഈസ്റ്റ് സ്റ്റേഷൻ പരിധിയിൽ 30, വെസ്റ്റ് പരിധിയിൽ 12, നെടുപുഴ പരിധിയിൽ 7 സ്പാകളാണുള്ളത്. റെയ്ഡിൽ അനധികൃത ഇടപാടുകളൊന്നും കണ്ടെത്താനായില്ല. കോർപ്പറേഷന്റെ ട്രേഡ് ലൈസൻസും ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ് രജിസ്‌ട്രേഷനും എല്ലാ സ്പാകൾക്കുമുണ്ട്. സംസ്ഥാനത്ത് സ്പാകൾ കേന്ദ്രീകരിച്ച് ലൈംഗികചൂഷണം വ്യാപകമാകുന്നുവെന്ന പരാതികൾ വർദ്ധിച്ച സാഹചര്യത്തിലാണ് ആഭ്യന്തര വകുപ്പ് റെയ്ഡ് ശക്തമാക്കിയത്. ഇതോടെ അനധികൃത ഇടപാടുകൾ നടത്തിയ സ്പാകൾ 'നല്ല പിള്ള' ചമയാൻ തുടങ്ങിയെന്നാണ് പൊലീസ് ഭാഷ്യം. എന്നാൽ ഒറ്റപ്പെട്ട വീടുകൾ വാടകയ്ക്കെടുത്ത് അനാശാസ്യ പ്രവർത്തനങ്ങൾ തുടരുന്നതായണ് പൊലീസ് നിഗമനം.

വനിതകൾ മാത്രം
പൊലീസ് റെയ്ഡ് നടന്ന സ്പാകളിലെ തെറാപ്പിസ്റ്റുകളെല്ലാം വനിതകൾ. മൂന്ന് മുതൽ എട്ട് വരെ വനിതകളാണ് ഓരോയിടത്തും ഉണ്ടായിരുന്നത്രെ. ചിലയിടത്ത് മാത്രമേ പുരുഷതെറാപ്പിസ്റ്റുകളുള്ളൂ. സീസനല്ലാത്തതിനാൽ ബുക്കിംഗ് പ്രകാരമേ പുരുഷ തെറാപ്പിസ്റ്റ് എത്തൂവെന്നായിരുന്നത്രെ ജീവനക്കാരുടെ വിശദീകരണം. ക്രോസ് മസാജിംഗ് (പുരുഷനെ വനിതയോ, തിരിച്ചോ) പാടില്ലെന്ന് ആയുർവേദ ചട്ടം തന്നെ പറയുമ്പോഴാണ് പലയിടത്തും സ്ത്രീകൾ മാത്രം മസാജിനുള്ളത്. ലൈംഗിക ചൂഷണത്തിലേക്ക് ഇത് നയിക്കപ്പെടുന്നുണ്ടെന്നും സൂചനയുണ്ട്.

അനാശാസ്യ കേന്ദ്രങ്ങളും

നഗരത്തിൽ അന്യസംസ്ഥാന തൊഴിലാളികളെ മാത്രം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അനാശാസ്യ കേന്ദ്രങ്ങൾ വ്യാപകമെന്ന് പൊലീസ്. മാസങ്ങൾക്ക് മുൻപ് സ്വരാജ് റൗണ്ടിന് സമീപമുള്ള കോരപ്പത്ത് ലൈനിലെ കേന്ദ്രങ്ങളിലൊന്നിൽ ഇടപാടിനെ ചൊല്ലി കൊലപാതകം വരെയുണ്ടയി. കഴിഞ്ഞ ദിവസം പൂങ്കുന്നം പറക്കാട്ട് ലൈനിലെ വാടകവീട്ടിൽ സമാന ഇടപാട് നടത്തിയ കേസിൽ സ്ത്രീകൾ ഉൾപ്പെടെ ഏഴുപേർ പിടിയിലായിരുന്നു. ഒഡിഷ, അസം, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ യുവതികളെ ഉപയോഗിച്ചാണ് അനാശാസ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL