
തൃശൂർ: വ്യക്തിഗത ഇനത്തിൽ ഗിന്നസ് വേൾഡ് റെക്കാർഡ് നേടിയവരുടെ സംഘടനയായ അസോസിയേഷൻ ഒഫ് ഗിന്നസ് റെക്കാർഡ് ഹോൾഡേഴ്സ് ആഗ്രഹ് സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ നോൺ ബ്രേക്കബിൾ ഗിന്നസ് വേൾഡ് റെക്കാർഡ് (എൻ.ബി.ജി.ആർ) പുരസ്കാരം സിനിമാതാരം ഗിന്നസ് പക്രുവിന്. 24ന് രാവിലെ 10ന് സാഹിത്യ അക്കാഡമി ഓഡിറ്റോറിയത്തിൽ നടക്കുന്ന ഗിന്നസ് റെക്കാർഡ് ഹോൾഡേഴ്സിന്റെ സംഗമത്തിൽ വച്ച് പുരസ്കാരം സമ്മാനിക്കുമെന്ന് ആഗ്രഹ് പ്രസിഡന്റ് സത്താർ ആദൂർ, സെക്രട്ടറി സുനിൽ ജോസഫ്, പ്രിജേഷ് കണ്ണൻ, അശ്വിൻ വഴവേലിൽ എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു. എം.എൽ.എമാരായ അഡ്വ.കെ.രാജൻ, രാജൻ ജെ.പല്ലൻ, മേയർ ഡോ.നിജി ജസ്റ്റിൻ, പ്രസിഡന്റ് മേരി തോമസ്, എ.പ്രസാദ്, പൂർണിമ സുരേഷ് എന്നിവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |