
തൃശൂർ: ജില്ലയിൽ കാലവർഷം ആരംഭിച്ച ജൂൺ 4 മുതൽ ഇതേവരെ ലഭിച്ചത് 1632.41 മില്ലിമീറ്റർ മഴ. മഴക്കെടുതിയിൽ ഇതേവരെ കൊല്ലപ്പെട്ടത് 15 പേർ. സ്‌നേഹതീരം, ഓഹോ ബീച്ചുകളിൽ കുളിക്കുന്നതിനിടെ രണ്ട് അന്യസംസ്ഥാനക്കാർ ഉൾപ്പെടെ ആകെ മൂന്ന് പേർക്കാണ് ചാവക്കാട് താലൂക്കിൽ ജീവൻ നഷ്ടമായത്. തൃശൂർ, ചാലക്കുടി താലൂക്കുകളിൽ മൂന്ന് പേർ വീതവും മുകുന്ദപുരം, കൊടുങ്ങല്ലൂർ താലൂക്കുകളിൽ രണ്ടുപേരും തൃശൂരും കുന്നംകുളത്തും ഓരോ മരണവും ഉണ്ടായി.
ഒമ്പത് വീടുകൾ പൂർണമായും 116വീടുകൾ ഭാഗികമായും തകർന്നു. കെ.എസ്.ഇ.ബിയിലും വൻനാശമുണ്ടായി. 350.292 ലക്ഷം രൂപയുടെ നഷ്ടം. ആഗസ്റ്റ് 1മുതൽ 7വരെയുള്ള കണക്കുപ്രകാരം 39.988 ഹെക്ടർ കൃഷിനാശവും 159.166 ലക്ഷം രൂപയുടെ നഷ്ടവുമാണുണ്ടായത്. 177 കർഷകരാണ് ഇതിനാൽ ദുരിതത്തിലായത്. കൊടുങ്ങല്ലൂർ താലൂക്കിലാണ് ഏറ്റവും അധികം കൃഷിനാശം. പൊതുമരാമത്ത് റോഡുകൾക്കും മഴക്കെടുതി വിനയായി, നഷ്ടം, 3.3167 ലക്ഷം രൂപ. മൃഗസംരക്ഷണ വകുപ്പിന്റെ കണക്കുപ്രകാരം രണ്ട് കാലികൾ ചത്തതായും രണ്ട് തൊഴുത്തുകൾ തകർന്നതായും പറയുന്നു.
ആനൂർ, ചെറുതുരുത്തി, വെട്ടിലപ്പാറ, മണലി, കുറുമാലി, കരുവന്നൂർ, ചാലക്കുടി (അരങ്ങാളി) എന്നിവിടങ്ങളിൽ നിലവിലുള്ള ജലനിരപ്പും അപകട മുന്നറിയിപ്പ് ലെവലുകളും ജില്ലാ ഭരണകൂടം കർശനമായി നിരീക്ഷിക്കുന്നുണ്ട്. ഓണക്കാലത്ത് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളൊന്നും നിലവിലില്ലെന്നത് ആശ്വാസമാണ്.
ശരാശരി മഴ
ജൂൺ: 575.14
ജൂലായ്: 449.11
ആഗസ്റ്റ് ഇതുവരെ: 421.2
വീടുകളുടെ നഷ്ടം
പൂർണ നഷ്ടം (ഭാഗിക നാശം)
ജൂൺ: 4 (51)
ജൂലായ്: 0 (29)
ആഗസ്റ്റ് ഇതുവരെ: 5 (36)
കെ.എസ്.ഇ.ബി നഷ്ടം (ലക്ഷത്തിൽ)
ജൂൺ: 140.877
ജൂലായ്: 83.094
ആഗസ്റ്റ് ഇതുവരെ: 91.761
ആകെ: 350.292
കൃഷിനഷ്ടം ഇതുവരെ: 159.166 (177 കർഷകർക്ക്)
റോഡുകൾ നഷ്ടം: 3.3167 ലക്ഷം
ഡാം ജലനിരപ്പ് (%)
പീച്ചി (67.138%)
ചിമ്മിനി (80.93%)
വാഴാനി (69.54%)
പൂമല (77.02%)
പത്താഴക്കുണ്ട് (38.80%)
അസുരൻകുണ്ട് (74.10%)
പെരിങ്ങൽക്കുത്ത് (64.36%)
ലോവർ ഷോളയാർ (75.63%)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |