
പെരുമ്പിലാവ്: അൻസാർ വിമൻസ് കോളേജിലെ ബിരുദദാന ചടങ്ങ് മന്ത്രി കെ.എ.തുളസി ഉദ്ഘാടനം ചെയ്തു. സ്ത്രീ ശാക്തീകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ജീവിതമാണ് യഥാർത്ഥ ലഹരിയെന്നും മന്ത്രി പറഞ്ഞു. പ്രിൻസിപ്പൽ ഡോ.ജെ.ഫരീദ അദ്ധ്യക്ഷയായി. ഗ്രേസ് വാലി കോളേജ് പ്രിൻസിപ്പൽ ഡോ. എം. ഉസ്മാൻ മുഖ്യാതിഥിയായി. വൈസ് പ്രിൻസിപ്പൽ ടി.എ. ആരിഫ്, കോളേജ് ഡയറക്ടർ ഷാജു മുഹമ്മദുണ്ണി, ഡോ. നജീബ് മുഹമ്മദ്, ഇ.എ.കുഞ്ഞഹമ്മദ്, സ്മിത മുരളി, എം.വി. ഷിഹാബ് അലി, ജുബി ജോയ്, സുനിയ ഇബ്രാഹിം കുട്ടി എന്നിവർ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും, വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുമുള്ള അവാർഡ് ദാനവും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |