SignIn
Kerala Kaumudi Online
Monday, 24 August 2026 4.04 AM IST

ഡി.വൈ.എഫ്.ഐ സമ്മേളനത്തിന് സമാപനം ആവേശമായി ബ്രിഗേഡ് മാർച്ച്, ഒഴുകിയെത്തി യുവത

തൃശൂർ: ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന യൂത്ത് ബ്രിഗേഡ് മാർച്ച് ആവേശമായി. റീജ്യണൽ തിയറ്ററിൽ നാലു ദിവസമായി നടന്ന സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ചായിരുന്നു പ്രകടനം. വൈകിട്ട് അഞ്ചോടെ നടുവിലാൽ ജംഗ്ഷനിൽനിന്ന് പരേഡ് ആരംഭിച്ചു. 'ഡി.വൈ.എഫ്.ഐ' എന്ന് ആലേഖനം ചെയ്ത നീല ബനിയനുകളണിഞ്ഞ് 18 ബ്ലോക്ക് കമ്മിറ്റികളിൽ നിന്നുള്ള ബ്രിഗേഡുകൾ അണിനിരന്നു. എം.ജി. റോഡ് മുതൽ പടിഞ്ഞാറേക്കോട്ടവരെ യുവപ്രവാഹം നീണ്ടു.

പ്രകടനം എത്തുംമുമ്പേ വി.എസ്. അച്യുതാനന്ദന്റെ സ്മരണകൾ നിറഞ്ഞ പൊതുസമ്മേളന വേദിയായ അരണാട്ടുകര നേതാജി മൈതാനം ജനങ്ങളാൽ നിറഞ്ഞിരുന്നു. എം.ജി. റോഡ് വഴി എത്തിയ പ്രകടനം നേതാജി ഗ്രൗണ്ടിൽ സമാപിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന നേതാക്കൾ നേതൃത്വം നൽകി. സി.പി.എമ്മിന്റെ ജില്ലയിലെ പ്രമുഖ നേതാക്കളും അണിനിരന്നു.

സംസ്ഥാന പ്രസിഡന്റ് വസീഫ്, സനോജ് , പുതിയ സംസ്ഥാന പ്രസിഡന്റ് ചിന്ത ജറോം, സെക്രട്ടറി എം.വി.വിജിൻ, അഡ്വ.ആർ.രാഹുൽ, ജോ.സെക്രട്ടി ഗ്രീഷ്മ അജയഘോഷ്,തൃശൂർ ജില്ലാ സെക്രട്ടറി റോസൽ രാജ് എന്നിവർ നേതൃത്വം നൽകി.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരങ്ങൾ പ്രകടനത്തിൽ പങ്കെടുത്തു. സി.പി.എം നേതാക്കളായ എം.എൽ.എമാരായ എ.സി. മൊയ്തീൻ, സേവ്യർ ചിറ്റിലപ്പിള്ളി, കെ.കെ. രാമചന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗം എം.എം. വർഗീസ്, അനൂപ് ഡേവീസ് കാട, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉൾപ്പെടെയുള്ളവർ പൊതുസമ്മേളന വേദിയായ നേതാജി ഗ്രൗണ്ടിൽ സന്നിഹിതരായിരുന്നു.

ഡി.വൈ.എഫ്.ഐ രൂപീകരിച്ചതിനുശേഷം ആദ്യമായാണ് തൃശൂരിൽ സംസ്ഥാന സമ്മേളനം നടക്കുന്നത്. സംഘടനയുടെ ചരിത്രത്തിൽ ആദ്യമായി വനിതാ പ്രസിഡന്റിനെ തെരഞ്ഞെടുത്ത സമ്മേളനം എന്ന പ്രത്യേകതയും തൃശൂരിലെ സമ്മേളനത്തിനുണ്ട്.

തൃ​ശൂ​രി​ൽ​ ​നി​ന്ന് ​ഏ​ഴു​ ​പേർ

തൃ​ശൂ​ർ​:​ ​ഡി.​വൈ.​എ​ഫ്.​ഐ​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​യി​ൽ​ ​തൃ​ശൂ​രി​ൽ​ ​നി​ന്ന് ​ഏ​ഴു​ ​പേ​ർ.​ ​ഗ്രീ​ഷ്മ​ ​അ​ജ​യ്‌​ഘോ​ഷ്,​ ​കെ.​എ​സ്.​ ​റോ​സ​ൽ​ ​രാ​ജ്,​ ​സു​ക​ന്യ​ ​ബൈ​ജു,​ ​പി.​എ​ച്ച്.​ ​നി​യാ​സ്,​ ​സി.​എ​സ്.​ ​സം​ഗീ​ത്,​ ​എ​റി​ൻ​ ​ആ​ന്റ​ണി,​ ​ആ​ഷി​ഖ് ​വ​ലി​യ​ക​ത്ത് ​എ​ന്നി​വ​രാ​ണ് ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​യി​ലേ​ക്ക് ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.​ ​ഗ്രീ​ഷ്മ​ ​അ​ജ​യ്‌​ഘോ​ഷി​നെ​ ​സം​സ്ഥാ​ന​ ​ജോ​യി​ന്റ് ​സെ​ക്ര​ട്ട​റി​യാ​യും​ ​തി​ര​ഞ്ഞെ​ടു​ത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL