SignIn
Kerala Kaumudi Online
Monday, 24 August 2026 4.14 AM IST

പൊതുവിപണിയിൽ പരിശോധന

photo

തൃശൂർ: ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിൽ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം ഡെപ്യൂട്ടി കളക്ടറും സംഘവും പരിശോധന നടത്തി.

നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധന തടയുക,അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുക, പൂഴ്ത്തിവെയ്പ്പ്, കരിഞ്ചന്ത എന്നിവ തടയുക,അളവ് തൂക്ക ഉപകരണങ്ങളുടെ കൃത്യത ഉറപ്പുവരുത്തുക, മായംചേർക്കൽ, കാലപ്പഴക്കംചെന്ന ഭക്ഷണസാധനങ്ങളുടെ വിപണനം എന്നിവ ഒഴിവാക്കുക എന്നിവ ലക്ഷ്യം വച്ചാണ് പരിശോധന. ഡെപ്യൂട്ടി കളക്ടർ സി.ആർ ജയന്തിയുടെ നേതൃത്വത്തിൽ ജില്ലാ സപ്ലൈ ഓഫീസർ ടി.ജെ ആശ, ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ ടി.ജെ ജിൻസൺ, ലീഗൽ മെട്രോളജി അസിസ്റ്റന്റ് സുഭാഷ്, ഭക്ഷ്യസുരക്ഷ ഓഫീസർ വി. അഷ്‌റഫ്, ഷീമോൻ ആലപ്പാടൻ, കെ.ബി ബബിത, പി. ശ്രുതി എന്നീ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സ്‌ക്വാഡാണ് പരിശോധന നടത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL