SignIn
Kerala Kaumudi Online
Sunday, 28 June 2026 3.07 AM IST

ഓപ്പറേഷൻ തൂഫാൻ മണ്ഡലതല ഉദ്ഘാടനം

operation-tufan
ഓപ്പറേഷന്‍ തൂഫാന്‍ പുതുക്കാട് നിയോജക മണ്ഡലതല ഉദ്ഘാടനം നന്തിക്കര ഗവഃ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കെ കെ രാമചന്ദ്രന്‍ എംഎല്‍എ.ഉദ്ഘാടനംചെയ്യുന്നു

നന്തിക്കര: ലഹരി വിരുദ്ധ ബോധവത്കരണം രക്ഷിതാക്കളും കുട്ടികളും ഉൾപ്പെടെയുള്ള സമൂഹത്തെ ഒന്നിച്ചുനിറുത്തിയാകണമെന്ന് കെ.കെ.രാമചന്ദ്രൻ എം.എൽ.എ. ഓപ്പറേഷൻ തൂഫാൻ പുതുക്കാട് നിയോജക മണ്ഡലതല ഉദ്ഘാടനം നന്തിക്കര ഗവഃ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് അംഗം അമ്പിളി വേണു അദ്ധ്യക്ഷത വഹിച്ചു. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ് ബീന സുരേന്ദ്രൻ മുഖ്യാതിഥിയായി. പുതുക്കാട് എസ്.എച്ച്. ആദംഖാൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. വാർഡ് അംഗം കെ.കെ.രാജൻ, പി.ടി.എ പ്രസിഡന്റ് സുനിൽ കൈതവളപ്പിൽ, പി.ടി.രാധിക, പുതുക്കാട് സബ് ഇൻസ്‌പെക്ടർ കെ. എസ് സുബിന്റ്, സി. കെ.സുദേവൻ,വിദ്യാ മാധവൻ, എന്നിവർ സംസാരിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL