
ചെറുതുരുത്തി: ചെറുതുരുത്തി ഗ്രാമീണ വായനശാല ആഭിമുഖ്യത്തിൽ ലഹിരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ സെമിനാറും പുസ്തക പ്രദർശനവും നടത്തി. വായനശാലയിൽ നടന്ന പരിപാടി മുൻ കരസേന ഉദ്യോഗസ്ഥനും വായനശാല അംഗവുമായ കെ.വേണുഗോപാൽ ഉദ്ഘാടനം നിർവഹിച്ചു. വായനശാലാ സെക്രട്ടറി കെ. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ വായനശാല നിർവ്വാഹക സമിതി അംഗം ടി. നീലകണ്ഠൻ,കെ.പി.സിദ്ധിക്ക്, കെ.ശ്രീജ ടീച്ചർ, പി.കെ. ബഷീർ തുടങ്ങിയവർ സംസാരിച്ചു. വായനശാല നിർവ്വാഹക സമിതി അംഗം ടി. മണികണ്ഠൻ സ്വാഗതവും വായനശാല അംഗം പി.എസ്. ഷെറി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |