തൃശൂർ: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കുട്ടി എഴുത്തുകാർക്കായി 'കൗമാര ഭാവനകളുടെ അക്ഷരോത്സവം' സംസ്ഥാനതല സാഹിത്യ ക്യാമ്പ് സെപ്തംബറിൽ തൃശൂരിൽ നടക്കും. യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ പഠിക്കുന്ന, സ്വന്തമായി പുസ്തകം എഴുതി പ്രസിദ്ധീകരിച്ചിട്ടുള്ള കുട്ടികളിൽ നിന്നാണ് എൻട്രികൾ ക്ഷണിക്കുന്നത്. ഇതിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ക്യാമ്പിൽ പങ്കെടുക്കാം. പ്രമുഖ സാഹിത്യകാരന്മാർ കുട്ടികളുമായി സംവദിക്കാൻ ക്യാമ്പിലെത്തും.
ജില്ലാ ശിശുക്ഷേമ സമിതി വാർഷിക പൊതുയോഗം സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപി ഉദ്ഘാടനം ചെയ്തു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എം. സന്ദീപ് അദ്ധ്യക്ഷനായി. പി.കെ. വിജയൻ, വി.കെ. ഉണ്ണിക്കൃഷ്ണൻ, എം.കെ. പശുപതി, ടി.യു. സ്മിത, ഡോ. പി. ഭാനുമതി, സാജൻ ഇഗ്‌നേഷ്യസ്, പ്രിയ കെ. ഉണ്ണിക്കൃഷ്ണൻ, കെ. ലൂയിസ് ഷൈജു, ടി.എ. അംബിക, കെ.ആർ. മിനി, എം.എസ്. സിജിൻ, വി.വി. സുധാകരൻ, കെ. പ്രദീപ്, എം.എം. ഷൗക്കത്തലി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |