ഒല്ലൂർ: പുത്തൂർ, പാണഞ്ചേരി പഞ്ചായത്തുകളുടെ മലയോര മേഖലയായ ചെന്നായ്പാറ, മരോട്ടിച്ചാൽ, കൊളാംകുണ്ട് പ്രദേശങ്ങളിൽ കാട്ടാനശല്യം രൂക്ഷമായതായി ജനകീയ സമിതി. വനപാലകർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിൽ, ജൂൺ 27ന് മാന്ദാമംഗലം ഫോറസ്റ്റ് ഓഫീസിലേക്ക് ജനകീയ സമിതിയുടെ നേതൃത്വത്തിൽ ധർണ നടത്തും.
കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിലും കൃഷിസ്ഥലങ്ങളിലും ഇറങ്ങുന്നത് തദ്ദേശവാസികളുടെ ജീവന് ഭീഷണിയാകുന്നതിനൊപ്പം കപ്പ, കാച്ചിൽ, തെങ്ങ്, കവുങ്ങ് ഉൾപ്പെടെയുള്ള കൃഷികൾ വ്യാപകമായി നശിപ്പിക്കുകയുമാണ്. വാർത്താസമ്മേളനത്തിൽ ജനകീയ സമിതി ഭാരവാഹികളായ ഷാജി വാരപ്പെട്ടിയിൽ, ബാബു പനക്കൽ, മിനി റെജി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |