ചാലക്കുടി: കേരള റംബൂട്ടാൻ ആൻഡ് മാംഗോസ്റ്റിൻ ഫാർമേഴ്‌സ് അസോസിയേഷന്റെ അഞ്ചാം വാർഷിക സമ്മേളനം ഞായറാഴ്ച നടക്കും. കൂടപ്പുഴയിലെ അഗ്രികൾച്ചറൽ റിസർച്ച് സ്റ്റേഷനിൽ രാവിലെ 9ന് ആരംഭിക്കുന്ന സമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ഷാജു സി.വി. അധ്യക്ഷത വഹിക്കും. 'കേരളത്തിലെ വിദേശ ഫല ഉത്പാദകർ നേരിടുന്ന പ്രതിസന്ധികളും പരിഹാര മാർഗ്ഗങ്ങളും' എന്ന വിഷയത്തിൽ ചർച്ച നടക്കും. ഉത്പാദനം, വിപണനം, മൂല്യവർദ്ധനവ്, ഗുണനിലവാരം തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ പഠന ക്ലാസുകൾ നയിക്കും.
അഡ്വ. ബാബു ജോസഫ്, അഡ്വ. സി.വി. ഷാജു ചൂരക്കൽ, മനേഷ് കോട്ടോളി, പി.ആർ.ഒ. ലിന്റോ വർഗ്ഗീസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |