ചെമ്പുച്ചിറ: ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കേരള പൊലീസിന്റെ 'തൂഫാൻ മാർക്കോ ഹണ്ട്' പദ്ധതിയുടെ ഭാഗമായി സ്‌കൂൾ ഫുട്ബാൾ ടൂർണമെന്റും 'വൺ മില്യൺ തൂഫാൻ ഗോൾ' പെനാൽറ്റി ഷൂട്ടൗട്ട് മത്സരവും സംഘടിപ്പിച്ചു. വെള്ളിക്കുളങ്ങര പൊലീസ് എസ്.എച്ച്.ഒ. കെ.കെ. ഷബാബ് ഫുട്ബാൾ കിക്ക് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് പ്രശാന്ത് പുല്ലരിക്കൽ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ എം. ലതാദേവി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് അംഗം സബിത സതീഷ്‌കുമാർ വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |