SignIn
Kerala Kaumudi Online
Saturday, 27 June 2026 3.17 AM IST

ഷിഗെല്ല ബോധവത്കരണ ക്ലാസ്

photo

പാടൂർ: അലീമുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്‌കൂളിൽ ഷിഗെല്ല ബോധവത്കരണ ക്ലാസ് നടത്തി. സ്‌കൂളിലെ സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ്, ജെ.ആർ.സി തുടങ്ങിയ സന്നദ്ധ സംഘടനകളാണ് നേതൃത്വം നൽകിയത്. വെങ്കിടങ്ങ് ഫാമിലി ഹെൽത്ത് സെന്റർ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എ.ജി. ഷെറി ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. വീടുകളിൽ ലഘുലേഖ വിതരണം ചെയ്തു. പ്രിൻസിപ്പൽ സജ്‌ന ഹുസൈൻ, ഹെഡ്മിസ്ട്രസ് വി.സി. ബോസ്, സ്റ്റാഫ് സെക്രട്ടറി പി.എം. മുഹ്‌സിൻ, അദ്ധ്യാപകരായ കെ.കെ. ചിത്രമോൾ, കെ. നസീറ, ജിമ്മി ബേബി, ഒ.എഫ്. ജോസ്, ടി.എ. അൻസ എന്നിവർ ഗൃഹസന്ദർശനത്തിന് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL