SignIn
Kerala Kaumudi Online
Saturday, 13 June 2026 9.04 PM IST

ഷിഗല്ല രോഗപ്രതിരോധ ക്യാമ്പയിന് തുടക്കം

photo

കുന്നംകുളം: ഷിഗല്ല രോഗപ്രതിരോധ ബോധവത്കരണ ക്യാമ്പയിന് തുടക്കം. കുന്നംകുളം കൃഷിഭവന്റെ നേതൃത്വത്തിൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീം യൂണിറ്റ്, ഗവൺമെന്റ് ആയുർവേദ ആശുപത്രി, താലൂക്ക് ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പയിൻ. ഷിഗല്ല രോഗപ്രതിരോധ മാർഗങ്ങൾ, വ്യക്തി ശുചിത്വം, സുരക്ഷിതമായ കുടിവെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും പ്രാധാന്യം എന്നിവയെക്കുറിച്ച് ബോധവത്കരണം നൽകി. കൃഷിഭവൻ ഓഫീസർ എസ്. ജയൻ,
ഗവൺമെന്റ് ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. മിഥു കെ. തമ്പി എന്നിവർ നേതൃത്വം നൽകി. ശ്രീജ ശശിധരൻ, മുഹമ്മദ് ഷാനിഫ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ