SignIn
Kerala Kaumudi Online
Saturday, 13 June 2026 9.17 PM IST

മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുഴുവൻ സമയ സൂപ്രണ്ട്: ഡോ. ലിജോ കൊള്ളന്നൂർ ചുമതലയേറ്റു

dr-lijo-kollanoor

മുളങ്കുന്നത്തുകാവ്: മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുഴുവൻ സമയ സൂപ്രണ്ടായി ന്യൂറോ സർജറി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ലിജോ കൊള്ളന്നൂരിനെ സർക്കാർ നിയമിച്ചു. കഴിഞ്ഞ നാല് വർഷമായി ഇൻചാർജ് സൂപ്രണ്ടുമാരെ നിയമിച്ചാണ് ആശുപത്രി പ്രവർത്തിച്ചിരുന്നത്. മുഴുവൻ സമയ സൂപ്രണ്ടിന്റെ അഭാവം ആശുപത്രിയുടെ വികസന പ്രവർത്തനങ്ങളുടെ ഏകോപനത്തെ സാരമായി ബാധിച്ചിരുന്നുവെന്നാണ് വിലയിരുത്തൽ. ഡെപ്യൂട്ടി സൂപ്രണ്ടുമാരായി ജനറൽ മെഡിസിൻ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. എ.ജെ. ജിയോ പോൾ, ന്യൂറോ സർജറി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. യു.എ. ഷാജി, ഫാർമക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഇ.ബി. ബിനോയ് എന്നിവരെയും നിയമിച്ചു. ഓർത്തോപീഡിക്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. അലി ഷാബിത്താണ് പുതിയ ആർ.എം.ഒ. എ.ആർ.എം.ഒയായി ഡോ. ജെ.പി. പത്മയെ നിയമിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL