SignIn
Kerala Kaumudi Online
Saturday, 13 June 2026 9.17 PM IST

ഡീസൽ വിലവർദ്ധന: സംസ്ഥാനത്തെ ബസുടമകൾ പ്രതിഷേധത്തിലേക്ക്

തൃശൂർ: ഡീസൽ വിലവർദ്ധനയിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ ആഭിമുഖ്യത്തിൽ ജനുവരി എട്ടിന് സംസ്ഥാനവ്യാപകമായി പ്രതിഷേധ മാർച്ചും ധർണയും നടത്തും. ഇന്ധനവില എട്ട് രൂപയോളം വർദ്ധിച്ചതും അനുബന്ധ സാമഗ്രികളുടെ വിലക്കയറ്റവും സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണ് സമരമെന്ന് ഭാരവാഹികൾ അറിയിച്ചു. കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നത് സ്വകാര്യ ബസ് സർവീസുകളെ തകർക്കുമെന്നും ഈ സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ ഉൾപ്പെടെ ബസ് ചാർജ് വർധിപ്പിക്കണമെന്നും കെ.എസ്.ആർ.ടി.സിയിലെ സൗജന്യ യാത്രയ്ക്ക് സ്വകാര്യ ബസുകളെ ബാധിക്കാത്ത വിധം നിബന്ധനകൾ ഏർപ്പെടുത്തണമെന്നും സംഘടന ആവശ്യപ്പെടുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, BUS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL