SignIn
Kerala Kaumudi Online
Saturday, 13 June 2026 9.16 PM IST

ഒപ്റ്റിക്കൽ അസോ. ജില്ലാ സമ്മേളനം നാളെ

photo

തൃശൂർ: ആൾ കേരള ഒപ്റ്റിക്കൽ അസോസിയേഷൻ ജില്ലാ സമ്മേളനം നാളെ രാവിലെ പത്തിന് ഹോട്ടൽ പേൾ റീജൻസിയിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് എം.പി. സലിം ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ്. സച്ചുലാൽ സംസാരിക്കും. 70 വയസ് പിന്നിട്ട വ്യാപാരികളെ സംസ്ഥാന ട്രഷറർ എം.യു. തങ്കച്ചനും തിരഞ്ഞെടുപ്പിൽ വിജയിച്ചവരെ കെ.ജെ. ശ്രീജിത്തും ആദരിക്കും.വിദ്യാർത്ഥികളെ ജോർജ് വർഗീസ് ജോസ് അനുമോദിക്കും. വികെയറിന്റെ രണ്ടാംഘട്ട മെമ്പർഷിപ്പ് കാമ്പയിൻ ഉദ്ഘാടനവും നടക്കും. വാർത്താസമ്മേളനത്തിൽ പി.എസ്. അക്ബർ, ഉല്ലാസ് പി. ജോൺ, വിനോദ് വിജയൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ