SignIn
Kerala Kaumudi Online
Saturday, 13 June 2026 8.49 PM IST

'പഠനമാണ് ലഹരി' പ്രയോഗം തിരുത്തണം

photo

തൃശൂർ: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ 2026- 27 അദ്ധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടറിലെ 'പഠനമാണ് ലഹരി' എന്ന വാചകം തെറ്റായ സന്ദേശം നൽകാൻ ഇടയാക്കുമെന്ന് സർവോദയ ദർശൻ ചെയർമാനും മുൻ പ്രധാനാദ്ധ്യാപകനുമായ എം. പീതാംബരൻ മാസ്റ്റർ. പ്രയോഗം തിരുത്തി 'പഠനമാണ് ആനന്ദം' എന്നാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾപ്പെടെയുള്ള മന്ത്രിമാർക്ക് കത്തയച്ചു. ഒരു ലഹരിയും നല്ലതല്ല, മനുഷ്യന്റെ വിവേകത്തെ നഷ്ടപ്പെടുത്തുകയും മാനസികവും ശാരീരികവുമായ അടിമത്തത്തിലേക്ക് തള്ളിവിടുകയും ചെയ്യും. ഇത്തരം പ്രയോഗങ്ങൾ ഒഴിവാക്കണമെന്നും പീതാംബരൻ മാസ്റ്റർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL