SignIn
Kerala Kaumudi Online
Saturday, 13 June 2026 9.16 PM IST

'സ്വകാര്യ ചിട്ടി മേഖലയുടെ പ്രവർത്തന തടസം മാറ്റും'

photo

തൃശൂർ: സ്വകാര്യ ചിട്ടി വ്യവസായം സുഗമമായി പ്രവർത്തിക്കുന്നതിന് തടസമുണ്ടെങ്കിൽ മാറ്റുമെന്ന് രാജൻ പല്ലൻ എം.എൽ.എ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ചിട്ടി മേഖലയിലെ ജനപ്രതിനിധികളെ അനുമോദിക്കാൻ ആൾ കേരള ചിട്ടി ഫോർമെൻസ് അസോസിയേഷൻ നടത്തിയ അനുമോദന സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചെയർമാൻ ഡേവിഡ് കണ്ണനായ്ക്കൽ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി വി.ടി. ജോർജ്, കൺവീനർ തോമസ് പല്ലൻ, കോർപറേഷൻ ഡെപ്യുട്ടി മേയർ എ. പ്രസാദ് സിജോ ജോർജ്, സി.എൽ. ഇഗ്‌നേഷ്യസ് പ്രസംഗിച്ചു. ശിൽപ്പശാലയ്ക്ക് അഡ്വ. രജിത് ഡേവിസ് ആറ്റത്തറ, നിജോ ജോസ് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL