SignIn
Kerala Kaumudi Online
Saturday, 13 June 2026 9.16 PM IST

'കേന്ദ്രം ജനത്തെ പിഴിയുന്നു'

tajet

തൃശൂർ: ഇന്ധന വിലവർദ്ധനവിലൂടെ എണ്ണക്കമ്പനികളുടെ ലാഭത്തിനായി കേന്ദ്രം ജനത്തെ പിഴിയുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്. അന്യായമായ ഇന്ധന വിലവർദ്ധനവിനെ കെ.പി.സി.സിയുടെ ആഹ്വാനപ്രകാരം സംസ്ഥാന വ്യാപകമായി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിന്റെ ജില്ലാതല ഉദ്ഘാടനം അയ്യന്തോളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അയ്യന്തോൾ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.സുരേഷ് അദ്ധ്യക്ഷനായി. കെ.പി.രാധാകൃഷ്ണൻ, സാജൻ ജോർജ്, കെ.സുമേഷ്, രാമചന്ദ്രൻ പുതൂർക്കര തുടങ്ങിയവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL