
തൃശൂർ: സെന്റ് തോമസ് കോളേജ് കൊമേഴ്‌സ് ഓൾഡ് സ്റ്റുഡന്റ്‌സ് അസോസിയേഷനും കൊമേഴ്‌സ് വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച കൊമേഴ്‌സ് അലുമിനി ഡേയും പ്രൊഫ. ഡോ. ബിജു ജോണിന്റെ യാത്രയയപ്പ് സമ്മേളനവും ടി.എസ്.അനന്തരാമൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.എം.തോമസ് അദ്ധ്യക്ഷനായി. ഡോ. വി.വേണുഗോപാലൻ മുഖ്യപ്രഭാഷണവും എക്‌സിക്യൂട്ടിവ് മാനേജർ ഫാ. ബിജു പനങ്ങാടൻ അനുഗ്രഹപ്രഭാഷണവും നിർവഹിച്ചു. പ്രൊഫ. ഡോ. എം.ബിജു ജോൺ, ടി.എസ്.അനന്തരാമൻ, ഡോ. വി.വേണുഗോപാലൻ എന്നിവരെ കോളേജ് എക്‌സിക്യൂട്ടിവ് മാനേജർ ഫാ. ബിജു പനങ്ങാടൻ ആദരിച്ചു. സി.എ.ഫ്രാൻസിസ്, പ്രൊഫ. മാത്യു കെ.കൂള എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
