
തൃശൂർ: ആൾ ഇന്ത്യ ഫെഡറേഷൻ ഒഫ് മാസ്റ്റർ പ്രിന്റേഴ്‌സ് മികച്ച പ്രസുകൾക്ക് ദേശീയ തലത്തിൽ ഏർപ്പെടുത്തിയ വിവിധ അവാർഡുകളിൽ ഏഴെണ്ണം ഒരുമ പ്രിന്റേഴ്‌സ് ആൻഡ് പബ്ലിഷേഴ്‌സിന്. തുടർച്ചയായി നാലാം തവണയാണ് മികച്ച അച്ചടിക്കുള്ള അവാർഡുകൾക്ക് ഒരുമ അർഹമാകുന്നത്. ഷീറ്റ് ഫെഡ്, വെബ്, ഓഫ് സെറ്റ് എന്നീ ഇനങ്ങളിലാണ് ഒരുമ, നാഷണൽ പ്രിന്റ് എക്‌സലൻസി അവാർഡുകൾ നേടിയത്. ചെന്നൈ ട്രേഡ് സെന്ററിൽ നടന്ന പ്രത്യേക ചടങ്ങിൽ ഒരുമ ഡയറക്ടർ സി.കെ.ഷൗക്കത്തലി അവാർഡുകൾ ഏറ്റുവാങ്ങി. എ.ഐ.എഫ്.എം.പി ദേശീയ നേതാക്കളും ജൂറി അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
