തൃശൂർ : കോർപറേഷൻ ഭരണസമിതിയുടെ കെടുകാര്യസ്ഥതയിൽ നഗരത്തിലെ മഴക്കാല പൂർവ ശുചീകരണം താളം തെറ്റിയതിനെതിരെ എൽ.ഡി.എഫ് കൗൺസിലർമാർ പ്രതിഷേധിച്ചു. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളെ ഗൗരവത്തോടെ കാണാതെയിരുന്നതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്ന് കോർപറേഷൻ പ്രതിപക്ഷ നേതാവ് ടി.ആർ. ഹിരൺ പറഞ്ഞു. കോർപറേഷനിലെ മണ്ണുമാന്തി യന്ത്രങ്ങൾ പോലും പ്രവർത്തനങ്ങൾക്ക് ലഭിക്കാത്ത സാഹചര്യമാണ്. അതിനാലാണ് കോർപറേഷന് മുൻവശം മണ്ണുമാന്തി യന്ത്രങ്ങളുടെ മാതൃക ഉയർത്തി പ്രതിഷേധിച്ചത്. കൗൺസിലർമാരായ ഷാജു കുണ്ടോളി, സൗമ്യ പ്രതീഷ്, അനീസ് അഹമ്മദ്, പി.സുകുമാരൻ,സുനിതാ വിനോദ്, സിന്ധു തൈക്കാടൻ, ഡോ. കീർത്തന കാർത്തികേയൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |