SignIn
Kerala Kaumudi Online
Monday, 25 May 2026 10.21 AM IST

ധർണയും സമരവും സംഘടിപ്പിക്കും

photo

തൃശൂർ: അങ്കണവാടി ജീവനക്കാരോടുള്ള മേലുദ്യോഗസ്ഥരുടെ മനുഷ്യത്വരഹിതമായ സമീപനങ്ങൾക്കെതിരെ 15ന് സംസ്ഥാനത്ത് എല്ലാ വനിതാശിശുവകുപ്പ് ഓഫീസുകൾക്ക് മുമ്പിലും ധർണയും സമരവും സംഘടിപ്പിക്കുമെന്ന് അങ്കണവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്‌സ് ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു. ആവശ്യങ്ങൾ അംഗീകരിക്കണമെന്നും സുതാര്യമായി ജോലി ചെയ്യാൻ സാഹചര്യം ഒരുക്കണമെന്നും തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.നടപടികൾ സ്വീകരിച്ചില്ലെങ്കിൽ 22ന് വനിതാ ശിശുവികസനവകുപ്പ് ഡയറക്ടറേറ്റ് ഓഫീസ് വളഞ്ഞ് സമരം ശക്തിപ്പെടുത്തും. വാർത്താ സമ്മേളനത്തിൽ കെ.കെ. പ്രസന്നകുമാരി, എം. ഷിംജില, വി. സരള, എ. തങ്കമണി എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL