
തൃശൂർ: വാഴച്ചാൽ വനം ഡിവിഷന്റെ ആഭിമുഖ്യത്തിൽ വാഴച്ചാൽ വനവികാസ ഏജൻസിയുടെ കീഴിലുള്ള 12 വനസംരക്ഷണ സമിതികളിലെ വിദ്യാർത്ഥികൾക്കായി രണ്ട് ദിവസത്തെ സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നു. പ്രകൃതി പാഠശാല എന്ന പേരിൽ ഏഴ്, എട്ട് തീയതികളിലായി വാഴച്ചാൽ ഡോർമിട്രിയിലാണ് ക്യാമ്പ്. വിവിധ വിഷയങ്ങളിൽ ക്ലാസുകൾ സംഘടിപ്പിക്കും. സംസ്ഥാന എക്‌സൈസ് അക്കാഡമി ആൻഡ് റിസർച്ച് സെന്റർ തൃശൂർ ഡയറക്ടർ ടി.എം.മജു, സിനിമാ താരം നരേൻ, കവി കുരീപ്പുഴ ശ്രീകുമാർ എന്നിവർ ക്ലാസുകൾ നയിക്കും. വിവരങ്ങൾക്ക്: 0480 2701713.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
