
തൃശൂർ: കേരളവർമ്മ കോളേജിലെ ഫിലോസഫി പൂർവ വിദ്യാർത്ഥി അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കുടുംബ സംഗമം നടൻ സുനിൽ സുഖദ ഉദ്ഘാടനം ചെയ്തു. പോസ പ്രസിഡന്റ് സി.എസ്. നരസിംഹൻ അദ്ധ്യക്ഷനായി. പ്രൊഫ. മല്ലിക, പ്രൊഫ. രാജേശ്വരി കുഞ്ഞമ്മ, ഡോ. ഷീജ എന്നിവരെ ആദരിച്ചു. എം.എം. റസാഖ്, അഡ്വ. ജയറാം, ഡോ. സൗമ്യ, അഡ്വ. എൻ.ഒ. ഈനാശു, ശരത്ചന്ദ്രൻ മച്ചിങ്ങൽ, പുഷ്പാംഗദൻ, പ്രൊഫ. ഉണ്ണി, ഷിയാസ് എന്നിവർ സംസാരിച്ചു. പൂർവ വിദ്യാർത്ഥികളുടെ കലാപരിപാടികൾക്ക് മിനി കരിന്തലക്കൂട്ടം, ഷീല എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
