കല്ലമ്പലം: പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം.സതീവനെ ഓഫീസിൽ കയറി നാലംഗ സംഘം മർദ്ദിക്കാൻ ശ്രമിച്ചതായി പരാതി. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. ജോലിയിൽ ഏർപ്പെട്ടിരിക്കുമ്പോൾ നാലംഗ സംഘം എത്തി ജാതി പറഞ്ഞ് ആക്ഷേപിക്കുകയും മർദ്ദിക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്ന് ഇദ്ദേഹം പള്ളിക്കൽ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഫോൺ പിടിച്ചു വാങ്ങിയ ശേഷം അസഭ്യം വിളിച്ച് കൈ പിടിച്ചുതിരിച്ച് മർദ്ദിക്കാൻ ശ്രമിക്കവെ ബഹളം കേട്ട് മറ്റ് പഞ്ചായത്ത് അംഗങ്ങൾ ഓടി എത്തിയതോടെ സംഘം സ്ഥലം വിട്ടതായും പരാതിയിൽ പറയുന്നു. കഴിഞ്ഞ ആഴ്‌ചയിലും തന്റെ വാർഡിൽ വച്ച് ഇതേ സംഘം അസഭ്യം വിളിച്ചതായും രാഷ്ട്രീയ വൈരം ആണ് സംഭവത്തിന് പിന്നിലെന്നും പ്രസിഡന്റ് പറഞ്ഞു. സ്വതന്ത്രനായി മത്സരിച്ച് കോൺഗ്രസ് പിന്തുണയോടെ പ്രസിഡന്റായിവന്ന സതീവൻ രാജിവയ്ക്കണമെന്ന് സംഘം ആവശ്യപ്പെതായും സി.പി.എം വിട്ട് ആർ.എസ്.പിയിൽ ചേർന്ന സംഘമാണ് ഇതിന് പിന്നിലെന്നും ഗ്രാമ സഭകളിലെ ഉപഭോക്‌തൃ ലിസ്‌റ്റിൽ ചില താത്പര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കാത്തതാണ് പ്രശ്‌നത്തിന് കാരണമെന്നും പ്രസിഡന്റ് പറഞ്ഞു. പള്ളിക്കൽ പൊലീസ് കേസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |