
നേമം: കല്ലിയൂർ ഗ്രാമപഞ്ചായത്തിലെ വെള്ളായണി ശിവോദയം റോഡും കിരീടം പാലം ബണ്ട് റോഡും തകർന്ന് തരിപ്പണമായ നിലയിൽ.കുഴികളിൽ മഴവെള്ളം കെട്ടിനിൽക്കുന്നതിനാൽ യാത്രാദുരിതം രൂക്ഷമാണ്.കാൽനടയാത്രക്കാർക്കും ഇരുചക്രവാഹന യാത്രക്കാർക്കും ഇതുവഴിയുള്ള യാത്ര ദുഷ്കരമാണ്. നിരവധി ആളുകൾ അപകടത്തിൽപ്പെട്ടിട്ടും ബന്ധപ്പെട്ട അധികൃതർ ആവശ്യമായ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
വെള്ളായണി ശിവോദയം ശിവക്ഷേത്രത്തിലെത്തുന്ന ഭക്തർക്കും റോഡിന്റെ ശോച്യാവസ്ഥ ബുദ്ധിമുട്ടാകുന്നുണ്ട്. ക്ഷേത്രത്തിന്റെ മുൻവശത്ത് വലിയ കുഴി രൂപപ്പെട്ട് വെള്ളം കെട്ടിനിൽക്കുന്നതിനാൽ ഭക്തർ പിൻവശത്തുകൂടി ക്ഷേത്രത്തിലെത്തേണ്ട സാഹചര്യമാണ്.ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി ഇടപെട്ട് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |