SignIn
Kerala Kaumudi Online
Friday, 23 October 2026 5.46 AM IST

സിഗ്നൽ മാർക്കിംഗുകൾ കല്ലമ്പലത്ത് മാഞ്ഞുപോയി

humbu

അപകടങ്ങൾ നിത്യസംഭവം

കല്ലമ്പലം: കല്ലമ്പലത്ത് റോഡുകളിലെ സീബ്രാലൈൻ ഉൾപ്പെടെയുള്ള റോഡ്‌ മാർക്കിംഗുകൾ മഞ്ഞുപോയത് അപകടങ്ങൾക്ക് കാരണമാകുന്നു. കല്ലമ്പലം - വർക്കല റോഡിൽ മാവിൻമൂടിന് സമീപമുള്ള ഹംമ്പിൽ ബൈക്ക് നിയന്ത്രണം തെറ്റി മറിഞ്ഞ് അഞ്ചൽ സ്വദേശിയായ അജയ് കൃഷ്ണൻ (26) മരിച്ചതാണ് ഒടുവിലത്തെ സംഭവം. ഹമ്പുണ്ടെന്നുള്ള സൂചനാ ബോർഡില്ലായിരുന്നു. ഹമ്പിൽ റിഫ്ലെക്ടീവ് പെയിന്റ് കൊണ്ട് വരച്ചിരുന്ന ലൈനുകളും മാഞ്ഞുപോയിരുന്നു. ഇതുകാരണം രാത്രിയിൽ വരുന്ന വാഹനങ്ങൾക്ക് ഹംമ്പ് തിരിച്ചറിയാനാകില്ല. വേഗതയിൽ വന്ന് ഹമ്പ് മറികടക്കുന്ന വാഹനങ്ങൾ നിയന്ത്രണം തെറ്റിയാണ് കൂടുതലും അപകടങ്ങൾ ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസമുണ്ടായ ബൈക്ക് അപകടവും ഇത്തരത്തിലായിരുന്നു. ഇക്കഴിഞ്ഞ ആഗസ്റ്റ് 23ന് വർക്കലയിലെ ബൈക്ക് ഷോറൂം ജീവനക്കാരൻ ഞെക്കാട് സ്വദേശി മനോജ് (29) ഇതേ ഹംമ്പിലുണ്ടായ അപകടത്തിലാണ് മരിച്ചത്.

പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വർക്കലയിലേക്ക് ഇതുവഴി പോകുന്നത് നിരവധിപ്പേരാണ്. പ്രദേശത്തെ റോഡിന്റെ ഘടനയും ഹമ്പുകളുടെ സ്ഥാനവും പരിചയമില്ലാത്തവർ അപകടത്തിൽപ്പെടാനുള്ള സാദ്ധ്യതയേറെയാണ്.ഹമ്പുകൾക്ക് സമീപം മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും ഹമ്പ് സിഗ്നൽ മാർക്കിംഗ് പുനഃസ്ഥാപിക്കുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.

10 കിലോമീറ്ററോളം ദൈർഘ്യമുള്ള കല്ലമ്പലം - വർക്കല റോഡിൽ 13 ഹമ്പുകൾ

സിഗ്നൽ മാർക്കിംഗുകൾ മാഞ്ഞുപോയതോടെ വാഹനയാത്രക്കാർക്ക് ഹമ്പുകൾ ദൂരെനിന്ന് കാണാനാകുന്നില്ല

കാലക്രമേണ സിഗ്നൽ മാർക്കിംഗുകൾ മങ്ങുകയും പിന്നീട് പൂർണമായും അപ്രത്യക്ഷമായി

റോഡ് പരിചയമില്ലാത്ത വാഹനയാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്.

അപകടത്തിൽപ്പെടുന്നത് ഏറെയും ബൈക്ക് യാത്രക്കാർ

ഞെക്കാട് ഹയർ സെക്കൻഡറി സ്‌കൂൾ,ഞെക്കാട് എൽ.പി സ്‌കൂൾ,മാവിൻമൂട് ഗവ.എൽ.പി സ്‌കൂൾ,പാലച്ചിറ യു.പി സ്കൂൾ കൂടാതെ നാവായിക്കുളം മേഖലയിൽ നാവായിക്കുളം ഗവ.ഹയർസെക്കൻഡറി സ്കൂൾ,ഡീസന്റ്മുക്ക് കെ.സി.എം എൽ.പി.എസ്,പുല്ലൂർമുക്ക് ഗവ.എൽ.പി.എസ്,വടശ്ശേരിക്കോണം മുസ്ലിം പള്ളിയോട് ചേർന്നുള്ള മതപാഠശാല എന്നിവിടങ്ങളിലേക്കുള്ള വിദ്യാർത്ഥികളും അദ്ധ്യാപകരും ഇതുവഴിയാണ് പോകുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL