
വിതുര:ആനപ്പാറ വാളേങ്കി തമ്പുരാൻ ക്ഷേത്രത്തിലെ വിളക്കുകൾ മോഷ്ടിച്ച രണ്ടുപേരെ പൊലീസ് പിടികൂടി.വിതുര ഇറയംകോട് ഷാജി മൻസിലിൽ ഷാജി,തൊളിക്കോട് തുരുത്തികുമ്മിയിൽ വീട്ടിൽ മുഹമ്മദ് സിദ്ദീഖ് എന്നിവരെയാണ് പിടികൂടിയത്. രണ്ടാഴ്ച മുൻപാണ് ക്ഷേത്രത്തിനുള്ളിൽ കയറി വിളക്കുകൾ മോഷ്ടിച്ചത്. കഴിഞ്ഞ ദിവസം ചാക്കിൽ വിളക്കുകളുമായി ചെറ്റച്ചലിന് സമീപം കടുവാച്ചിറയിൽ എത്തി. സ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തുന്നതിനായി നാട്ടുകാർ തമ്പടിച്ചിരുന്നു. മോഷ്ടാക്കൾ കൊണ്ടുവന്ന ചാക്ക് പരിശോധിച്ചപ്പോഴാണ് വിളക്കുകൾ കണ്ടെത്തിയത്. തുടർന്ന് മോഷ്ടാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു. ഒളിവിൽ പോയ പ്രതികളെ വിതുര സി.ഐ ബി.സജീഷ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി ഷാജി കാപ്പാക്കേസുമായി ബന്ധപ്പെട്ട് നാടുകടത്തിയയാളാണ്. സിദ്ദീഖിന്റെ പേരിലും കേസുകളുണ്ട്. പ്രതികളെ നെടുമങ്ങാട് കോടതി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |