
തിരുവനന്തപുരം: വയലാർ രാമവർമ്മ സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ നൽകുന്ന സംഗീതരത്ന പുരസ്കാരം സംഗീതജ്ഞനും സംഗീത കോളേജ് മുൻപ്രൊഫസറുമായിരുന്ന പ്രൊഫ.വർക്കല സി.എസ്.ജയറാമിന് നൽകും. 10,011 രൂപയും പ്രശസ്‌തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം 21ന് രാവിലെ 9.15ന് അദ്ദേഹത്തിന്റെ കരമനയിലെ വസതിയിൽ നടക്കുന്ന പരിപാടിയിൽ ജി.ആർ.അനിൽ എം.എൽ.എ നൽകുമെന്ന് സാംസ്കാരിക വേദി പ്രസിഡന്റ് ഡോ.ജി.രാജ്മോഹൻ,സെക്രട്ടറി മണക്കാട് രാമചന്ദ്രൻ എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |