SignIn
Kerala Kaumudi Online
Thursday, 18 June 2026 3.40 AM IST

വിദ്യാർത്ഥിനിക്ക് കുത്തേറ്റ സംഭവം: തെളിവെടുപ്പ് നടത്തി

വെമ്പായം: സ്കൂൾ വിദ്യാർത്ഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ തെളിവെടുപ്പ് നടത്തി.വട്ടപ്പാറ സി.ഐ ശശികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയായ സഹദിനെ (21) തെളിവെടുപ്പിനായി എത്തിച്ചത്.സംഭവ സ്ഥലത്തും,​പ്രതി കാർ ഉപേക്ഷിച്ച കണിയാപുരത്തും പൊലീസ് തെളിവെടുപ്പ് നടത്തി.തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെയാണ് കന്യാകുളങ്ങര സ്വദേശിയായ പെൺകുട്ടിയെ പ്രതി കുത്തിപ്പരിക്കേൽപ്പിച്ചത്.വീട്ടിൽ നിന്ന് പുസ്തകം വാങ്ങാനായി പുറത്തിറങ്ങിയ കുട്ടിയെ കാറിൽ കാത്തുനിന്ന് പ്രതി ആക്രമിക്കുകയായിരുന്നു.മൊബൈൽ ടവർ സി.സി ടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ സഹദിനെ അന്ന് വൈകിട്ട് തന്നെ പൊലീസ് പിടികൂടിയിരുന്നു.

സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ഉപയോഗിച്ച വാഹനം പ്രതി കണിയാപുരത്തെ ബന്ധുവിട്ടീൽ ഉപേക്ഷിച്ച ശേഷം,​ബന്ധുവിന്റെ വാഹനത്തിൽ രക്ഷപ്പെടുകയായിരുന്നു.തന്റെ വാഹനം മറ്റൊരു വാഹനത്തിൽ ഇടിച്ചെന്ന് പറഞ്ഞാണ് പ്രതി വാഹനം ബന്ധുവീട്ടിൽ ഉപേക്ഷിച്ചത്.തുടർന്ന് ബന്ധുവിന്റെ കാറിൽ വെമ്പായം ഭാഗത്ത് കൂടി പോകുമ്പോഴാണ് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL