
ശംഖുംമുഖം: കട കുത്തിത്തുറന്ന് മോഷണം നടത്തിയവർ പിടിയിൽ. കമലേശ്വരത്ത് പ്രവർത്തിക്കുന്ന റെഡിമേഡ്‌ഷോപ്പ് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ മണക്കാട് ആറ്റുകാൽ സ്വദേശികളായ സൂരജ്(21), ധ്രുവൻ(25) എന്നിവരാണ് പൂന്തുറ പൊലീസിന്റെ പിടിയിലായത്. പേട്ട സ്വദേശി റാഷിഖ് കമലേശ്വരത്ത് നടത്തുന്ന ഡ്രാഫ്റ്റ് എന്ന റെഡിമേഡ് കടയുടെ പൂട്ട് കഴിഞ്ഞ ദിവസം ഇരുവരും ചേർന്ന് കുത്തിതുറന്ന് കടക്കുള്ളിൽ കയറി മോഷണം നടത്തിയിരുന്നു. കടയുടമ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സി.സി.ടി ക്യാമറകൾ പരിശോധിച്ചതിനെ തുടർന്ന് മോഷണം നടത്തിയത് ഇവരാണ് തിരിച്ചറിഞ്ഞിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. ഇവർക്കൊപ്പം മറ്റൊരാൾ കൂടിയുണ്ടന്ന് പൊലീസ് പറയുന്നു .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |