
പാലോട്: പെരിങ്ങമ്മല പ്ലാവുവിള അലികുഞ്ഞ് കുടുംബവേദിയുടെ എസ്.എസ്.എൽ.സി, പ്ലസ് 2 വിജയികൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണം ആഭ്യന്തര വകുപ്പ് അഡിഷണൽ സെക്രട്ടറി തെന്നൂർ എം.എം.ഷംനാദ് ഉദ്ഘാടനം ചെയ്തു. കട്ടക്കാൽ പുത്തൻപള്ളി മദ്രസ ഹാളിൽ നടന്ന സമ്മേളനത്തിൽ കുടുംബവേദി പ്രസിഡന്റ് അബ്ദുൽ ജബ്ബാറിന്റെ അദ്ധ്യക്ഷത വഹിച്ചു. കുടുംബവേദി സെക്രട്ടറി തെന്നൂർ ഷിഹാബ്,വാർഡ് അംഗം അനസ് ഖാൻ,കട്ടക്കാൽ അബ്ബാസ് ഹാജി,ഒഴുകുപാറ വഹാബ്,സലാഹുദ്ധീൻ, ഇല്യാസ് കുഞ്ഞ്,ഫസിലുദീൻ,അഷറഫ്,നസീം ലാൽ,സൈഫുദ്ധീൻ,മിതിലാജ്,വനിത വേദി പ്രസിഡന്റ് ഷാഹിദ,ഹന്ന ഫാത്തിമ,നുസൈഫ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |