
പാറശാല: പ്രവർത്തനസമയം കഴിഞ്ഞതിനാൽ മദ്യം നൽകാത്തതിന് ബിവറേജസ് ഔട്ട്ലെറ്റ് അടിച്ചുതകർത്തു. പാറശാല ബ്ലോക്ക് ഓഫീസ് ജംഗ്‌ഷനിൽ പ്രവർത്തിക്കുന്ന ബെവ്ക്കോയുടെ ഔട്ട്ലെറ്റാണ് അടിച്ചുതകർത്തത്.
കഴിഞ്ഞ ദിവസം രാത്രി 9നുശേഷം മദ്യവാങ്ങാൻ എത്തിയ യുവാവാണ് ആക്രമണം നടത്തിയത്. ഔട്ട്ലെറ്റ് അടയ്ക്കാൻ സമയമായതിനാൽ ഇനി മദ്യം കൊടുക്കില്ലെന്ന് ജീവനക്കാരൻ പറഞ്ഞതോടെ പ്രതി അക്രമാസക്തനാവുകയായിരുന്നു. തുടർന്ന് ബെവ്കോ ഔട്ട്ലെറ്റിന്റെ വാതിലിന്റെ ഗ്ലാസുകളും മറ്റ് സാമഗ്രികളും അടിച്ച് തകർക്കുകയായിരുന്നു. ആക്രമണം തടയാൻ ശ്രമിച്ച ജീവനക്കാരനെ പ്രതി കൈയിലുണ്ടായിരുന്ന താക്കോൽ കൊണ്ട് കുത്തിപ്പരിക്കൽപ്പിക്കുകയും ചെയ്തു. പാറശാല പൊലീസ് കേസെടുത്ത് പ്രതിക്കായി അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |