SignIn
Kerala Kaumudi Online
Saturday, 13 June 2026 9.01 PM IST

ഇലക്ട്രോണിക് ലഹരി സിഗററ്റുകൾ പിടികൂടി

e-sigarattukal

കല്ലമ്പലം:വർക്കലയിലെ സ്വകാര്യ സ്ഥാപനത്തിൽ നിന്ന് എക്‌സൈസ് നിരോധിത ഇലക്ട്രോണിക് ലഹരി സിഗററ്റുകൾ പിടികൂടി.ഹെലിപാഡ് ഭാഗത്ത് സൈജാർ സൂപ്പർ മാർക്കറ്റിൽ നിന്നാണ് പിടിച്ചെടുത്തത് . 35 ഇലക്ട്രോണിക് സിഗററ്റുകൾ പിടികൂടി. ഉടമയായ അൻസാരിയുടെ പേരിൽ കേസെടുത്തു. ചാർജ് ചെയ്ത് ഉപയോഗിക്കാവുന്ന ലഹരിയുള്ള സിഗററ്റുകളാണിവ.ഉപയോഗിക്കുന്നതിലൂടെ കാൻസർ അടക്കമുള്ള രോഗങ്ങൾ പിടികൂടാം. ഇതിന്റെ ഉല്പാദനവും വിൽപ്പനയും കേന്ദ്ര സർക്കാർ നിരോധിച്ചിട്ടുണ്ടെന്നും എക്സൈസ് സി.ഐ വിഷ്ണു പറഞ്ഞു.50000രൂപവരെ പിഴയോ തടവോ ലഭിക്കാവുന്ന കുറ്റമാണ് .എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി. വിഷ്ണുവിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബിനു, പ്രിവന്റീവ് ഓഫീസർ മഞ്ജുനാഥ് എസ്. ആർ, സി.ഇ.ഒ പ്രവീൺ എന്നിവരടങ്ങുന്ന സംഘം പരിശോധനയിൽ പങ്കെടുത്തു. പിടിച്ചെടുത്ത സാധനങ്ങൾ കോടതിയിൽ ഹാജരാക്കി.പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL