
നെയ്യാറ്റിൻകര: പെരുമ്പഴുതൂർ ജംഗ്‌ഷൻ വികസനത്തിന്റെ പേരിൽ അശാസ്ത്രീയമായ രീതിയിൽ പണി കഴിപ്പിച്ച ഓപ്പൺ ഓഡിറ്റോറിയം ജനങ്ങൾക്ക് ഉപകാരമാകുന്ന വിധത്തിൽ മാറ്റിപ്പണിയണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പെരുമ്പഴുതൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ജനകീയ ധർണ നടത്തി. സമിതി തിരുവനന്തപുരം ജില്ലാ സെക്രട്ടറി മഞ്ചത്തല സുരേഷ് ഉദ്ഘാടനം ചെയ്തു.
ആക്ഷൻ കൗൺസിൽ തയ്യാറാക്കിയ പ്ലാൻ അനുസരിച്ച് നിർമ്മാണ പ്രവർത്തനം നടത്തുക, അരുവിപ്പുറം ക്ഷേത്രത്തിന്റെ പ്രവേശനകവാടമായ പെരുമ്പഴുതൂർ വികസനം യാഥാർത്ഥ്യമാക്കുക, ബാലരാമപുരം കാട്ടാക്കട റോഡുകൾ നവീകരിക്കുക, പദ്ധതികളെ അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാർ മുന്നോട്ടുവച്ചു.
പെരുമ്പഴുതൂർ യൂണിറ്റ് നിയോജകമണ്ഡലം പ്രസിഡന്റ് അരുൺ സരയു അദ്ധ്യക്ഷനായി. ആക്ഷൻ കൗൺസിൽ കൺവീനർ ജയരാജ്, യു.ഡി.എഫ് മുനിസിപ്പൽ ചെയർമാൻ മാമ്പഴക്കര രാജശേഖരൻ നായർ, സി.പി.എം ലോക്കൽ സെക്രട്ടറി ചന്ദ്രൻ, മുല്ലരിക്കോണം അനിൽ, മുളറവിളവാർഡ് കൗൺസിലർ ശരത് ഭഗവതിപുരം, യൂണിറ്റ് ജനറൽ സെക്രെട്ടറി ശ്രീകുമാർ, വർക്കിംഗ് പ്രസിഡന്റ് രാജഗോപാൽ, ട്രഷറർ അമ്മബിജു, മുൻ കൗൺസിലർ പെരുമ്പഴുതൂർ ഗോപകുമാർ, ഗായത്രി സുനിൽ, രഘുനാഥൻ നായർ, ഒ.കുട്ടപ്പൻ,രാജേഷ്, അരവിന്ദ്, പ്രദീപ് കുമാർ, ധർമ്മൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |