SignIn
Kerala Kaumudi Online
Saturday, 13 June 2026 9.15 PM IST

അച്ഛനുറങ്ങുന്ന മണ്ണിൽ അർഷാദിനും അന്ത്യനിദ്ര

photo1

പാലോട്: അച്ഛൻ അഖിലിന്റെ മൃതദേഹം സംസ്‌കരിച്ച നന്ദിയോട് ചടച്ചിക്കരിക്കകം സാൽവേഷൻ ആർമി പള്ളിക്ക് സമീപമുള്ള കുടുംബ വസ്‌തുവിൽ അർഷാദിനും അന്ത്യനിദ്ര.

കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് 2023 മേയ് 9ന് അഖിൽ ആത്മഹത്യ ചെയ്യുമ്പോൾ അഖില മൂന്നുമാസം ഗർഭിണിയാണ്. അഖിലിന്റെ മരണസമയത്ത് വന്നതൊഴിച്ചാൽ അഖില പിന്നീടൊരിക്കലും ഈ വീട്ടിൽ വന്നിട്ടില്ല. പിന്നീടാണ് അഷ്കറിനെ പരിചയപ്പെടുന്നത്.

അഖിലിന്റെ ഒരു സഹോദരി വർഷങ്ങൾക്ക് മുമ്പ് മരിച്ചിരുന്നു. അഖിലിന്റെ അമ്മയ്ക്കും അച്ഛനും മകന്റെ കുഞ്ഞിനെ കാണണമെന്ന് ആഗ്രഹമുണ്ടായെങ്കിലും അഖില വിസമ്മതിച്ചു. ഉപദ്രവിക്കുന്ന വിവരമറിഞ്ഞ് കുഞ്ഞിനെ സ്വന്തമാക്കാൻ അഖിലിന്റെ ബന്ധുക്കൾ നിയമപരമായി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL