SignIn
Kerala Kaumudi Online
Saturday, 13 June 2026 9.15 PM IST

പൊൻമുടി കല്ലാർ റൂട്ടിൽ കാട്ടാനശല്യം

വിതുര: പൊൻമുടി കല്ലാർ റൂട്ടിൽ കല്ലാർ ഗോൾഡൻവാലി ചെക്ക്പോസ്റ്റിന് സമീപം സഞ്ചാരികളെത്തിയ വാഹനത്തിനു നേരെ കാട്ടാന ആക്രമിക്കാൻ ശ്രമം. കഴിഞ്ഞദിവസം ഉച്ചക്കായിരുന്നു സംഭവം. വളവ് തിരിഞ്ഞപ്പോൾ റോഡരികിൽ നിന്ന ഒറ്റയാൻ വാഹനത്തിന്റെ പിറകേ നൂറുമീറ്ററോളം ഓടി. വാഹനം സ്പീ‌‌ഡിൽ വിട്ടതുകൊണ്ടാണ് സഞ്ചാരികൾ രക്ഷപ്പെട്ടത്. രണ്ട്ദിവസമായി മേഖലയിൽ ആനശല്യമുണ്ട്. മഴ കനത്തതോടെയാണ് ആനശല്യം വർദ്ധിച്ചത്. രാത്രിയിൽ നടുറോഡിലാണ് അന്തിയുറക്കം. പുലർച്ചെ ബസ്സെത്തി ഹോൺ മുഴക്കുമ്പോഴാണ് കാട്ടിലേക്ക് പോകുന്നത്. വിനോദസഞ്ചാരകേന്ദ്രമായ പൊൻമുടി മേഖലയിൽ മഴ ശക്തി പ്രാപിച്ചിട്ടുണ്ട്. വനാന്തരത്തിൽ മഴ കനത്തതോടെ വനത്തിൽനിന്ന് നദികളിലേക്ക് ശക്തമായ മലവെള്ളപ്പാച്ചിലുമുണ്ട്. വനത്തിൽ നിന്ന് മരങ്ങളും,പാറയും മറ്റും കല്ലാർ നദിയിലേക്ക് ഔഴുകിയെത്തുന്നുണ്ട്. മഞ്ഞുവീഴ്ച 22 ഹെയർപിൻ വളവുകൾ താണ്ടി വിതുര വരെ വ്യാപിക്കുന്ന സ്ഥിതിയിലാണ്. മഴ ശക്തമായതോടെ കഴിഞ്ഞ ദിവസങ്ങളിലായി ധാരാളം സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. അതേസമയം,​ പൊൻമുടി കല്ലാർ റൂട്ടിൽ അപകടങ്ങളും പതിവാകുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL