
കാട്ടാക്കട: സി.പി.ഐ ആമച്ചൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബാലവേദി ക്യാമ്പ് സമാപിച്ചു.അനുമോദന സന്ധ്യയും സമാപനയോഗവും ജി.ആർ.അനിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു.എ.ഐ.വൈ.എഫ് ആമച്ചൽ മേഖലാ സെക്രട്ടറി ശ്യാം കുമാർ.ജെ.എസ് അദ്ധ്യക്ഷത വഹിച്ചു.സി.പി.ഐ ലോക്കൽ സെക്രട്ടറി പി.എസ്.ചന്ദ്രദാസ് സ്വാഗതം പറഞ്ഞു.സംസ്ഥാന കമ്മിറ്റി അംഗം വളപ്പിൽ രാധാകൃഷ്ണൻ,ബാലവേദി ജില്ലാ രക്ഷാധികാരി എ.എസ്.ആനന്ദ് കുമാർ,മണ്ഡലം സെക്രട്ടേറിയറ്റ് അംഗം മുതിയാവിള സുരേഷ്,ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറി ടി.ഷാജികുമാർ,എ.ഐ.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് അരുൺ ചൈതന്യ,മണ്ഡലം പ്രസിഡന്റ് എസ്.വി.ഐശ്വര്യ,എസ്.ജെ.ചന്ദ്രകുമാർ,ബിനു എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |