തിരുവനന്തപുരം:ശ്രീവരാഹത്ത് വാട്ടർ അതോറിറ്റിയുടെ കുടിവെള്ളം മുടങ്ങിയതോടെ ജനങ്ങൾ ദുരിതത്തിൽ.ശ്രീവരാഹം സരസ് റെസിഡന്റ്സ് അസോസിഷേയൻ പരിധിയിലെ സർവീസ് ഗ്രൂപ്പ് റോഡ് ഭാഗത്തടക്കം ഒരാഴ്ചയായി വെള്ളം ലഭിക്കുന്നില്ല.കുടിവെള്ളം തടസ്സപ്പെട്ട വിവരം നാട്ടുകാർ വാട്ടർ അതോറിറ്റി അധികൃതരെ അറിയിച്ചിട്ടും നടപടിയില്ലാത്ത സ്ഥിതിയാണ്.പ്രദേശവാസികൾ കുടിവെള്ളത്തിനായി ഈ മേഖലയിൽ പ്രധാനമായും വാട്ടർഅതോറിറ്റി ടാപ്പുകളെയാണ് ആശ്രയിക്കുന്നത്.ജലക്ഷാമം രൂക്ഷമായ സ്ഥലങ്ങളിൽ ടാങ്കറിൽ കുടിവെള്ളം എത്തിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |