തിരുവനന്തപുരം: പൈപ്പ് പൊട്ടി കുടിവെള്ളം,മാൻഹോളിലേക്ക് ഒഴുകിയിട്ടും അറ്റകുറ്റപ്പണി നടത്താതെ വാട്ടർ അതോറിട്ടി.മുറിഞ്ഞപാലം ട്രാഫിക് സിഗ്‌നലിനടുത്ത ഡ്രെയിനേജ് മാൻഹോളിനകത്താണ്,വലിയ ശക്തിയിൽ കുടിവെള്ളം ഒഴുകിയെത്തുന്നത്.ഇതുമൂലം മാൻഹോൾ നിറഞ്ഞ് വെള്ളം റോഡിലൂടെ ഒഴുകുകയാണ്.റോഡിൽ പരന്നൊഴുകുന്ന ഈ വെള്ളം ബസ് സ്റ്റോപ്പ് വരെ എത്തുന്നുണ്ട്.
ഇക്കാര്യം വാട്ടർ അതോറിട്ടി സ്വീവറേജ് വിഭാഗം കുടിവെള്ള പൈപ്പുകളുടെ ചുമതലയുള്ളവരെ അറിയിച്ചിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു.ഈ ഭാഗത്തെ സ്വീവറേജ് പൈപ്പ് മാറ്റുന്നതുമായി ബന്ധപ്പെട്ട് അടുത്തിടെ എല്ലാ മാൻഹോളും തുറന്ന് പരിശോധിച്ചിരുന്നു.അപ്പോഴാണ് മുറിഞ്ഞപാലം സിഗ്‌നലിന് സമീപത്തെ മാൻഹോളിലേക്ക് കുടിവെള്ളപൈപ്പ് പൊട്ടി വെള്ളം ഒഴുകിയെത്തുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇത്തരം സാഹചര്യങ്ങളിൽ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തേണ്ടതാണെങ്കിലും വാട്ടർ അതോറിട്ടി അധികൃതർ മെല്ലെപ്പോക്ക് സ്വീകരിക്കുകയാണെന്ന് ആക്ഷേപമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |