SignIn
Kerala Kaumudi Online
Saturday, 13 June 2026 8.45 PM IST

വെള്ളക്കെട്ടിൽ പൊൻമുടി സംസ്ഥാനപാത

ss

വിതുര: മലയോരമേഖലയിൽ തുടർച്ചയായുള്ള കനത്ത മഴയിൽ പൊൻമുടി തിരുവനന്തപുരം സംസ്ഥാനപാതയിലെ മിക്ക ജംഗ്ഷനുകളിലും വെള്ളക്കെട്ടായി. വിതുര ശിവൻകോവിൽജംഗ്ഷൻ,മന്നൂർക്കോണം,ഹൈസ്കൂൾ ജംഗ്ഷൻ,തേവിയോട് എന്നിവിടങ്ങളിലാണ് പ്രധാനമായും വെള്ളക്കെട്ട്. സംസ്ഥാനപാതയിലെ മിക്ക ഭാഗത്തും ഇനിയും ഓടകൾ നിർമ്മിച്ചിട്ടില്ല. നിലവിലുണ്ടായിരുന്നവ അടയ്ക്കുകയും ചെയ്തു. ഇതാണ് വെള്ളക്കെട്ട് രൂപപ്പെടാൻ കാരണം. മന്നൂർക്കോണത്തിന് സമീപത്തെ വെള്ളക്കെട്ടിൽ വീണ് ബൈക്ക് യാത്രക്കാരായ രണ്ട് പേർക്ക് പരിക്കേറ്റു. പൊൻമുടി,ബോണക്കാട്,പേപ്പാറ,കല്ലാർ മേഖലകളിൽ ശക്തമായ മഴയാണ് പെയ്യുന്നത്.മലവെള്ളപ്പാച്ചിലിൽ കല്ലാറിലെ ജലനിരപ്പും ഉയർന്നു. താഴ്ന്നപ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി. വ്യാപകമായ കൃഷി നാശവുമുണ്ട്. അതേസമയം,​ പൊൻമുടിയിലെ കോടമഞ്ഞ് കാണാൻ പ്രതികൂല കാലാവസ്ഥയിലും നിരവധി സഞ്ചാരികളാണെത്തുന്നത്.

വിവിധ മേഖലകളിൽ മഴയത്തും കാറ്റത്തും മരങ്ങൾ ഒടിഞ്ഞും കടപ്പുഴകിയും വീണ് വൈദ്യുതി പോസ്റ്റ്‌ തകരുകയും ലൈനുകൾ പൊട്ടി വീഴുകയും ചെയ്തു. മിക്കമേഖലകളിലും വൈദ്യുതി വിതരണവും തടസപ്പെട്ടു.

ക്യാപ്ഷൻ...... കഴിഞ്ഞ ദിവസത്തെ കാറ്റിലും മഴയിലും വിതുരയിൽ ഇലക്ട്രിക് ലൈനിന് മുകളിലൂടെ മരച്ചില്ല ഒടിഞ്ഞുവീണപ്പോൾ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL