SignIn
Kerala Kaumudi Online
Monday, 25 May 2026 3.51 AM IST

യുവജന പഠനക്യാമ്പ്

vv

തിരുവനന്തപുരം: നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവജനങ്ങൾക്കായി നടത്തിയ ത്രിദിന അവധിക്കാല ക്യാമ്പ് സമാപിച്ചു.മേയർ വി.വി.രാജേഷ് ഉദ്ഘാടനം ചെയ്തു.ബ്രഹ്മനായകം മഹാദേവൻ,ജസ്റ്റിസ് എം.ആർ.ഹരിഹരൻ നായർ,ഋഷിരാജ് സിംഗ്,ഡോ.ജയകുമാരി.സി.ഇ തുടങ്ങിയവർ ക്ലാസുകളെടുത്തു. കഴക്കൂട്ടം,തൈക്കാട് ശ്മശാനങ്ങൾ വിദ്യാർത്ഥികൾ വൃത്തിയാക്കി. ഡെപ്യൂട്ടി മേയർ ആശാനാഥ്.ജി.എസ്,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ചെമ്പഴന്തി ഉദയൻ,എം.ആർ.ഗോപൻ,സത്യവതി,മഞ്ജു.ജി.എസ് എന്നിവർ പങ്കെടുത്തു.പരിശീലനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL