SignIn
Kerala Kaumudi Online
Monday, 25 May 2026 7.43 AM IST

നാല് എം.എൽ.എമാർ സ്വന്തം: ചിറയിൻകീഴുകാർ അല്പം ഹുങ്കിലാണ്

ചിറയിൻകീഴ്: ഒരു മണ്ഡലത്തിൽ നാല് എം.എൽ.എമാർ.അത് എങ്ങനെ ശരിയാകും...എന്നുപറയാൻ വരട്ടേ. ചിറയിൻകീഴ് മണ്ഡലത്തിന്റെ കാര്യമാണ് പറഞ്ഞുവരുന്നത്. നാല് എം.എൽ.എമാരാണ് മണ്ഡലത്തിലുള്ളത്.

ഒരാൾ കോഴിക്കോട് നിന്നെത്തി ഇവിടെ മത്സരിച്ച് ജയിച്ചപ്പോൾ, മറ്റു മൂന്നുപേർ ഇവിടുത്തെ താമസക്കാരാണ്.

കോഴിക്കോട് നിന്നെത്തിയ രമ്യഹരിദാസാണ് ചിറയിൻകീഴിൽ നിന്ന് മത്സരിച്ച് ജയിച്ചയാൾ.ചിറയിൻകീഴിലെ താമസക്കാരായ എം.എൽ.എമാരാകട്ടെ...വർക്കല,കൊല്ലം,ആറ്റിങ്ങൽ എന്നിവിടങ്ങളിലെ നിയുക്ത എം.എൽ.എമാരായ വി.ജോയി,അഡ്വ.ബിന്ദുകൃഷ്ണ,ഒ.എസ്.അംബിക എന്നിവരാണ്.

വർക്കലയിൽ ഹാട്രിക് വിജയം നേടിയ അഡ്വ.വി.ജോയി ഭാര്യ സുനിത.മക്കൾ:ആര്യ,ആർഷ എന്നിവർക്കൊപ്പം സ്വദേശമായ പെരുങ്ങുഴി എൽ.പി സ്കൂളിന് സമീപം സൗഹൃദത്തിലാണ് താമസിക്കുന്നത്. പെരുങ്ങുഴിയുടെ മരുമകളായി എത്തിയ, കൊല്ലം നിയോജകമണ്ഡലത്തിൽ നിന്ന് വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.ബിന്ദു കൃഷ്ണ, ഭർത്താവ് ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്.കൃഷ്ണകുമാറിനും മകനുമൊപ്പം പെരുങ്ങുഴി ഇടഞ്ഞുംമൂല പ്രസന്ന ഭവനിലാണ് താമസം.ആറ്റിങ്ങലിൽ രണ്ടാം തവണയും വിജയിച്ച എൽ.ഡി.എഫ് സ്ഥാനാർത്ഥി ഒ.എസ്.അംബിക ഭർത്താവും സി.പി.എം നേതാവുമായ കെ.വാരിജാക്ഷനും കോരാണി ചായ്ക്കോട്ടുകോണം വീട്ടിലാണ് താമസം.ചിറയിൻകീഴിന്റെ സ്വന്തം എം.എൽ.എ കോഴിക്കോട്ടുകാരിയായ രമ്യ ഹരിദാസ് ചിറയിൻകീഴ് എൻ.ഇ.എസ് ബ്ലോക്കിന് സമീപം താമസിക്കാനാണ് ഒരുങ്ങുന്നത്.ഇതിൽ അഡ്വ.വി.ജോയി ഒഴികെയുള്ള മൂന്നുപേരും മണ്ഡലത്തിന് പുറത്തുള്ളവരാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM, LOCAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL