SignIn
Kerala Kaumudi Online
Monday, 25 May 2026 5.58 AM IST

പ്രഹസനമായി നഗരത്തിലെ സൈക്കിൾ ട്രാക്കുകൾ

ci

തിരുവനന്തപുരം: സൈക്കിൾ യാത്രക്കാർക്ക് സുരക്ഷിതയാത്ര ഒരുക്കാൻ, സ്മാർട്ട് സിറ്റി നിർമ്മിച്ച സൈക്കിൾ ട്രാക്കുകൾ പല ഭാഗങ്ങളിലും പ്രഹസനമായെന്ന് ആക്ഷേപം.നഗരത്തിലെ പ്രധാന റോഡുകളായ വെള്ളയമ്പലം,വഴുതക്കാട് തുടങ്ങിയ ഇടങ്ങളിലെ സൈക്കിൾ ട്രാക്കുകളുടെ പച്ച വരകൾ മാഞ്ഞുതുടങ്ങിയിട്ടുണ്ട്.

സൈക്കിൾ ട്രാക്കുകൾ കൈയേറി അനധികൃത പാർക്കിംഗ് വ്യാപകമാണെന്നും പരാതിയുണ്ട്.

റോഡിന്റെ ഇരുവശങ്ങളിലുമായാണ് സൈക്കിൾ ട്രാക്കുകൾ നിർമ്മിച്ചത്.എന്നാൽ ട്രാക്കുകൾ കൈയേറിയുള്ള പാർക്കിംഗും,കടകളിലെ സാധനങ്ങൾ എടുത്തുവയ്ക്കുന്നതും കാരണം

സൈക്കിൾ യാത്രക്കാർ പ്രധാന റോഡിലേക്കിറങ്ങി യാത്രചെയ്യേണ്ട ഗതികേടിലാണ്.ഇത് അപകടങ്ങൾക്കും കാരണമാകുന്നുണ്ട്.

സൈക്കിൾ ട്രാക്കുകൾ ഫലപ്രദമാക്കാൻ അധികൃതർ അടിയന്തര നടപടിയെടുക്കണമെന്ന് സൈക്കിൾ യാത്രക്കാർ ആവശ്യപ്പെടുന്നു.

വ്യക്തമായ സൈൻബോർഡുകൾ,പെയിന്റിംഗ് എന്നിവയില്ലാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം

കൈയേറ്റവും പാർക്കിംഗും
സൈക്കിൾ ട്രാക്കിന്റെ പച്ചവരകൾ പല ഭാഗങ്ങളിലും മാഞ്ഞുതുടങ്ങി.ഇതോടെ ട്രാക്കും വാഹനപാതയും തമ്മിലുള്ള വേർതിരിവ് നഷ്ടമായി.അനധികൃത പാർക്കിംഗ് ട്രാക്കിനെ പൂർണമായും പിടിച്ചടക്കിയിരിക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL