ചെങ്ങന്നൂർ: ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് അലുമ്നി അസോസിയേഷന്റെ വാർഷിക സമ്മേളനം നവംബർ ഏഴിനു രാവിലെ 10 മുതൽ രണ്ടു വരെ റവ. എ എ പൈലി സ്മാരക സെമിനാർ ഹാളിൽ നടക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നുമുള്ള പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുക്കും. . കോളേജിന്റെ വജ്രജൂബിലിയുടെ ഭാഗമായി അലുമ്നി അസോസിയേഷൻ നിർമ്മിച്ചു നൽകുന്ന കൈലാസം സ്നേഹവീടിന്റെ സമർപ്പണവും നടക്കും. 12 ലക്ഷം രൂപ ചെലവിട്ട് 700 ചതുരശ്ര അടിയിൽ നിർമ്മിച്ച ഭവനത്തിന് കോളേജിലെ ഇംഗ്ലീഷ് വിഭാഗം ആദ്യ മേധാവിയായിരുന്ന പ്രൊഫ. കൈലാസത്തിന്റെ സ്മരണാർത്ഥമാണ് കൈലാസം എന്നു പേരിട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും സമർപ്പണ ചടങ്ങിൽ സംബന്ധിക്കും വിരമിച്ച അദ്ധ്യാപകരെ ആദരിക്കുന്ന ഗുരുവന്ദനവും നടക്കും.സമ്മേളനത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന പൂർവ്വ വിദ്യാർത്ഥികൾ 9447415689, 9447977385 എന്നീ ഫോൺ നമ്പറുകളിലോ വാട്സാപ്പു വഴിയോ ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ ഡോ. എ. ഏബ്രഹാമും ജനറൽ സെക്രട്ടറി അഡ്വ. പി ഇ ലാലച്ചനും അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |