SignIn
Kerala Kaumudi Online
Friday, 23 October 2026 5.45 AM IST

മല്ലപ്പള്ളി സബ്‌ ഡിപ്പോ റോഡ് തകർന്നിട്ട് നാളുകൾ പരാതി മാത്രം,​ പരിഹാരമില്ല

1
തകർച്ചയിലുള്ളമല്ലപ്പള്ളി കെഎസ്ആർടിസി സബ് ഡിപ്പോ റോഡ്.

മല്ലപ്പള്ളി : കെ.എസ്.ആർ.ടി.സി മല്ലപ്പള്ളി സബ്‌ഡിപ്പോയിലേക്കുള്ള റോഡ് തരിപ്പണമായിട്ടും അധികൃത‌ർ അനങ്ങാപ്പാറ നയം തുടരുന്നു. പുലർച്ചെ സർവീസ് തുടങ്ങുന്ന ദീർഘദൂര ബസുകളിൽ എത്തുന്ന യാത്രക്കാർക്കു റോഡുതകർച്ച ദുരിതമാകുകയാണ്. മുരണി - ശാസ്താകോയിക്കൽ - വായ്പ്പൂര് ഭാഗത്തേക്കുള്ള വാഹനങ്ങളും ഇതുവഴിയാണ് പോകുന്നത്. മലയോര മേഖലയിലെ യാത്രാ ക്ലേശം പരിഹരിക്കുന്നതിന് രണ്ടു പതിറ്റാണ്ടു മുൻപ് തുടങ്ങിയതാണ് സബ്ഡിപ്പോയെങ്കിലും ദുരിതത്തിന് പരിഹാരമില്ല. മുൻപ് ഉണ്ടായിരുന്ന ഷെഡ്യൂളുകൾ പ്രകാരമുള്ള സർവീസുകൾക്കായി ബസുകൾ ഇല്ലാത്തതാണ് സബ്ഡിപ്പോയിലെ പ്രധാന വിഷയം. കോട്ടയം - കോഴഞ്ചേരി ചെയിൻ സർവീസ് ബസുകൾ പലപ്പോഴും വഴിയിലാകുന്നതും പതിവാണ്. ബസുകളുടെ കാലപ്പഴക്കമാണ് ഇതിന് കാരണം. ശോച്യാവസ്ഥ പരിഹരിക്കാൻ നടപടിയുണ്ടാകണമെന്നാണ് ആവശ്യം ശക്തമാണ്.

ബസുകളും കുറവ്

33 ഷെഡ്യൂളുകൾ രേഖയിൽ ഉണ്ടെങ്കിലും ഇത്രയും ഓടാറില്ലെന്നാണ് വിവരം. 2008ൽ 14 ബസുകളുമായിട്ടാണ് ഡിപ്പോ പ്രവർത്തനം തുടങ്ങിയത്. കോട്ടയം - കോഴഞ്ചേരി ചെയിൻ സർവീസ് ഇപ്പോൾ കൃത്യമായി നടത്തുന്നില്ലെന്നും യാത്രക്കാരുടെ പരാതിയുണ്ട്. 11 ബസുകളാണ് സർവീസ് നടത്തുന്നത്. ഒരുവർഷത്തിനു മുമ്പ് തൃശ്ശൂരിന് തുടങ്ങിയ സൂപ്പർഫാസ്‌റ്റും ഇടയ്ക്ക് മുടങ്ങുന്നത് പതിവാണ്. കല്ലൂപ്പാറ വഴി തിരുവല്ലയ്ക്കുള്ള ബസുകളുടെ അപര്യാപ്തതയും യാത്രക്കാരെ വലയ്ക്കുന്നുണ്ട്. ചുങ്കപ്പാറ - കല്ലൂപ്പാറ - തിരുവല്ല ചെയിൻ സർവീസ് ആരംഭിക്കണമെന്ന യാത്രക്കാരുടെ ആവശ്യവും ശക്തമാണ്.

ജീവനക്കാരും ദുരിതത്തിൽ

........................................................

ഡിപ്പോയിൽ കുടിവെള്ളക്ഷാമം രൂക്ഷം

ജല അതോറിറ്റിയുടെ വെള്ളം ലഭിച്ചില്ലെങ്കിൽ ഡിപ്പോയിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. വെള്ളം കിട്ടാതെ വരുമ്പോൾ ജീവനക്കാർ ടാങ്കറിൽ പണം ചിലവഴിച്ച് വെള്ളം എത്തിച്ചാണ് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നത്. ജീവനക്കാർക്ക് വിശ്രമിക്കാനുള്ള ക്വാട്ടേഴ്സിന്റെ പരിമിതികളിലും പരാതിയുണ്ട്.

....................................................

മഴസമയത്ത് റോഡിലെ കുഴികൾ തിരിച്ചറിയാൻ കഴിയാത്തത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. റോഡ് സഞ്ചാരയോഗ്യമാക്കുവാൻ അടിയന്തര നടപടി സ്വീകരിക്കണം.

മനോജ്

താന്നിയ്ക്കൽ

(യാത്രക്കാരൻ)​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL