SignIn
Kerala Kaumudi Online
Friday, 23 October 2026 5.45 AM IST

ചന്തമില്ലാതെ കോന്നി ആനത്താവളം ,​ ഇനി ശേഷിക്കുന്നത് മൂന്ന് ആനകൾ മാത്രം

elephant-
കോന്നി ആനക്കൂട്

കോന്നി : ഇക്കോ ടൂറിസം സെന്ററിലെ ആനത്താവളത്തിൽ ആനകളുടെ എണ്ണം മൂന്നായി കുറഞ്ഞു. മുൻപ് 10 ആനകൾ വരെ ഉണ്ടായിരുന്നു. മുഖ്യാകർഷണമായിരുന്ന കൊമ്പൻ കൃഷ്ണയെ പരിശീലനത്തിനും നിരീക്ഷണത്തിനുമായി വയനാട് മുത്തങ്ങ ക്യാമ്പിലേക്ക് മാറ്റിയതോടെ മീന, പ്രിയദർശിനി, ഇവ എന്നീ ആനകളിൽ ഒതുങ്ങി ആനത്താവളത്തിന്റെ ചന്തം. കുട്ടിയാനകളും ഇല്ല. വനംവകുപ്പിന്റെ ചീഫ് വെറ്റിനറി ഓഫീസ് മുൻപ് കോന്നിയിലായിരുന്നു. ഇത് പിന്നീട് തിരുവനന്തപുരത്തെ വനംവകുപ്പ് ആസ്ഥാനത്തേക്ക് മാറ്റി. എട്ട് ആനകൾ പലനാളുകളിലായി ആനത്താവളത്തിൽ ചരിഞ്ഞു. നാല് ആനകളെ മറ്റ് ക്യാമ്പുകളിലേക്ക് മാറ്റി. വനംവകുപ്പ് സംസ്ഥാനത്ത് കൂടുതൽ ആന പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയതോടെയാണ് കോന്നിയുടെ പ്രാധാന്യം നഷ്ടമായത്. തിരുവനന്തപുരം കോട്ടൂർ ആന പുനരധിവാസ കേന്ദ്രം, എറണാകുളം കോടനാട് ആന പരിശീലന കേന്ദ്രം, വയനാട് മുത്തങ്ങ ആന പരിശീലന കേന്ദ്രം എന്നിവയാണ് വനംവകുപ്പിന്റെ ആന പരിശീലന കേന്ദ്രങ്ങൾ.

കൊമ്പനെ കാത്ത്

...........................................

ആനത്താവളത്തിൽ ചരിഞ്ഞ ആനകൾ

1.നീലകണ്ഠൻ,

2.കൊച്ചയ്യപ്പൻ,

3.മണിയൻ,

4.ജൂനിയർ സുരേന്ദ്രൻ,
5.പിഞ്ചു,

6.ഇന്ദ്രജിത്ത്,

7.കൽപ്പന,

8.ലക്ഷ്മി

മറ്റ് ക്യാമ്പുകളിലേക്ക് മാറ്റിയ ആനകൾ

1.സുരേന്ദ്രൻ

2.സോമൻ

3.രഞ്ജി,

4. കൃഷ്ണ

ഇക്കോ ടൂറിസം സെന്ററിലെ ആനകളെ കോന്നിയിൽ നിന്ന് കടത്തിക്കൊണ്ടുപോകുന്ന വനംവകുപ്പിന്റെ നടപടി ഇക്കോ ടൂറിസം സെന്ററിനെ തകർക്കുന്നതാണ്.

എസ്.സന്തോഷ് കുമാർ,

(ജില്ലാ പഞ്ചായത്ത് അംഗം)

കോന്നിയിൽ നിന്ന് മുത്തങ്ങയിലേക്ക് കൊണ്ടുപോയ കൃഷ്ണയ്ക്ക് പകരം ലക്ഷണമൊത്ത മറ്റൊരു കൊമ്പനെ കോന്നിയിൽ എത്തിക്കും.

എസ്.ശശീന്ദ്രകുമാർ

(റേഞ്ച് ഫോറസ്റ്റ്, ഓഫീസർ കോന്നി)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL