അടൂർ: കെ.എസ്.ആർ.ടി.സി കണ്ടക്ടറോട് തർക്കിക്കുന്നതിടെ യാത്രക്കാരിയെ മർദ്ദിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പഴകുളം തെങ്ങുംതാര സുമേഷിനെ (44) ആണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി 8.45ന് പഴകുളം അമ്പാടി ജംഗ്ഷനിലാണ് സംഭവം. ബസിലെ യാത്രക്കാരനായിരുന്ന സുമേഷ്, സ്ത്രീകൾക്ക് പ്രിയദർശിനി പദ്ധതി പ്രകാരം സൗജന്യയാത്ര സർക്കാർ നൽകിയെന്നും പുരുഷന്മാർക്ക് എന്ത് തന്നതെന്നും പറഞ്ഞ് കണ്ടക്ടറോട് കയർത്തു സംസാരിച്ചു. ഇതിനിടയിൽ കണ്ടക്ടറുടെ സമീപത്ത് നിന്ന പരാതിക്കാരിയെ സുമേഷ് മർദ്ദിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |